നെടുമ്പാശേരി: ആലപ്പുഴയിൽ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നെടുമ്പാശേരി വിമാനത്താവളം വഴി ഹൈദരാബാദിലേക്ക് പോയി. ഇന്നലെ ഉച്ചയ്ക്ക് 12.45ന് പ്രത്യേക വിമാനത്തിലാണ് മടങ്ങിയത്.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു, സംസ്ഥാന കൗൺസിൽ അംഗം എം.എൻ. ഗോപി, ജില്ലാ വൈസ് പ്രസിഡന്റ് എൻ.എൽ. ജെയിംസ്, എസ്. സജികുമാർ, സേതുരാജ്, ഉല്ലാസ്‌കുമാർ, ഇ.ടി. നടരാജൻ, ലേഖ നായിക് എന്നിവർ യാത്രഅയക്കാൻ എത്തിയിരുന്നു.
ചൊവ്വാഴ്ച രാത്രി 11 മണിയോടെ ഡൽഹിയിൽനിന്ന് നെടുമ്പാശേരിയിലെത്തിയ അമിത് ഷാ ഇന്നലെ രാവിലെ ആലപ്പുഴയിൽ എൻ.ഡി.എയുടെ റോഡ് ഷോയിൽ പങ്കെടുത്തു. നെടുമ്പാശേരിയിൽനിന്ന് ഹെലികോപ്ടറിലാണ് ആലപ്പുഴയിലേക്ക് പോയതും തിരികെയെത്തിയതും.