y
രാജു ബദ്ധ

തൃപ്പൂണിത്തുറ: അന്യസംസ്ഥാന തൊഴിലാളിയായ ടാങ്കർ ലോറി ക്ലീനർക്ക് മറ്റൊരുലോറികയറി ദാരുണാന്ത്യം. ആന്ധ്രയിൽനിന്ന് ഐ.ഒ.സിയുടെ ഇരുമ്പനം ടെർമിനലിൽ എഥനോളുമായി വന്ന ആന്ധ്ര ഈസ്റ്റ് ഗോദാവരി നേമം സ്വദേശി രാജു ബദ്ധയാണ് (45) മരിച്ചത്. ഇന്നലെ രാവിലെ പത്തോടെ ടെർമിനൽ ഗേറ്റിന് മുന്നിലാണ് സംഭവം. കമ്പനിയുടെ അകത്തുനിന്നും ലോഡുമായി വന്ന മറ്റൊരു ലോറിയുടെ ചക്രം രാജുവിന്റെ തലയിലൂടെ കയറിയിറങ്ങി തത്ക്ഷണം മരിച്ചു. മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിൽ. അപകടത്തെത്തുടർന്ന് സീപോർട്ട് -എയർപോർട്ട് റോഡിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടായി.