മട്ടാഞ്ചേരി: ഇന്ത്യൻ ചേമ്പർ ഒഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി കലാ സാംസ്‌കാരിക രംഗത്ത് ചുവട് വയ്ക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച എക്സിബിഷൻ സെന്ററിൽ ചിത്രകാരൻ സക്കീർ ഹുസൈൻ ഇന്ത്യൻ ഇങ്കിൽ വരച്ച പൗരന്റെ മാഞ്ഞു പോകുന്ന കഥകൾ എന്ന പേരിലുള്ള ചിത്ര പ്രദർശനം തുടങ്ങി. കറുപ്പിലും വെളുപ്പിലും ആസ്വാദക മനസിൽ ചലനങ്ങൾ സൃഷ്ടിക്കുന്നതും മനം കുളിർപ്പിക്കുന്നതും വിസ്മയം ഉള്ളവാക്കുന്നതുമായ 46 ചിത്രങ്ങളാണ് പ്രദർശനത്തിന് ഒരുക്കിയിട്ടുള്ളത്.
പ്രൊഫ. ആർ. നന്ദകുമാർ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ ചേമ്പർ പ്രസിഡന്റ് ജോബ് വി.ജോബ് അദ്ധ്യക്ഷത വഹിച്ചു.കവി എസ്.ജോസഫ്, അജയ് പി. മങ്ങാട്ട്, എസ്. കണ്ണൻ, ഷിഹാബ്, ദിലീപ് നാരായണൻ എന്നിവർ സംസാരിച്ചു.