ldf

കുമ്പളങ്ങി: എൽ.ഡി.എഫ് കുമ്പളങ്ങി നോർത്ത് ലോക്കൽ തിരഞ്ഞെടുപ്പ് റാലിയുടെ സമാപനസമ്മേളനം മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.കെ. ഭാസ്‌കരൻ അദ്ധ്യക്ഷത വഹിച്ചു. പി. എ. പീറ്റർ, അഡ്വ. മേരി ഹർഷ, ജസ്റ്റിൻ, എൻ.എസ്. സുനീഷ് എന്നിവർ സംസാരിച്ചു. കമ്മിറ്റി സെക്രട്ടറി ജയ്‌സൺ ടി. ജോസ് സ്വാഗതം പറഞ്ഞു.