ആലുവ: അശോകപുരം ഗാന്ധിനഗറിൽ കാവിൽ ശ്രീഭദ്രകാളി ക്ഷേത്രത്തിൽ വലിയ ഗുരുതി മഹോത്സവത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ചൂണ്ടി ശാഖയിൽ നിന്നും ആരംഭിച്ച താലംവരവിൽ നിരവധി ഭക്തർ പങ്കെടുത്തു. താളമേളങ്ങളുടെ അകമ്പടിയോടെയാണ് താലം ക്ഷേത്രത്തിലെത്തിയത്.
ക്ഷേത്രം മേൽശാന്തി ഘടനാനന്ദനാഥ പാദതീർത്ഥ, മേൽശാന്തി പറവൂർ മിഥുൻ ശാന്തി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ പ്രത്യേക പൂജകൾക്ക് പുറമെ രാത്രി തിരുവാതിരകളി, കൈകൊട്ടിക്കളി, അഷ്ടനാഗക്കളം എന്നിവയും നടന്നു. ഇന്ന് വൈകിട്ട് അഞ്ചിന് മനക്കപ്പടി മഹാദേവ ക്ഷേത്രത്തിൽ നിന്നും താലം വരും. തുടർന്ന് കോളനിപ്പടിയിൽ ഗജവീരന്മാരുടെ അകമ്പടിയോടെ പകൽപ്പൂരം ആരംഭിക്കും.