നെടുമ്പാശേരി: കുറുമശേരി അമ്പാട്ടുപറമ്പിൽ ദേവിക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം തുടങ്ങി. നാളെ സമാപിക്കും. ക്ഷേത്രം തന്ത്രി പുരുഷൻ തന്ത്രിയുടെയും മേൽശാന്തി മിഥുൻ മലയാറ്റൂരിന്റെയും മുഖ്യകാർമ്മികത്വത്തിലാണ് പൂജാചടങ്ങുകൾ. ഇന്നലെ കുറുമശേരി അനന്തപുരം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നിന്നുള്ള താലം വരവിൽ നിരവധി ഭക്തർ പങ്കെടുത്തു. ഇന്ന് രാത്രി 7.45ന് വിദ്യാഭ്യാസ അവാർഡ് വിതരണം, കൈകൊട്ടിക്കളി, നാളെ ഉച്ചക്ക് 12.30ന് മഹാപ്രസാദഊട്ട്, രാത്രി 9.30ന് തായമ്പക എന്നിവ നടക്കും.