r-murukan
എടത്തല എം.ഇ.എസ് എം.കെ. മക്കാർ പിള്ള കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സമ്മർ ക്യാമ്പ് കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. മുരുകൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: എടത്തല എം.ഇ.എസ് എം.കെ. മക്കാർ പിള്ള കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഹൈസ്കൂൾ - ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള സമ്മർ ക്യാമ്പ് കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. മുരുകൻ ഉദ്ഘാടനം ചെയ്തു. ആർ. രാഹുൽ തമ്പി, അനു വർഗീസ്, ഷിജോ പാതാടൻ, വൈസ് പ്രിൻസിപ്പൽ വി എം ലഗീഷ് എന്നിവർ സംസാരിച്ചു. വെബ് ഡിസൈനിംഗ്, കോഡിംഗ്, പോസ്റ്റർ ഡിസൈനിംഗ്, എം.എസ്. ഓഫീസ്, ടാലി, ബയോക്കോട്, ബയോ ഇന്നവേറ്റ്, മാനേജീരിയൽ സ്‌കിൽസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലും ബാസ്‌ക്കറ്റ്‌ബോൾ, ഫുട്‌ബോൾ, ബാഡ്മിന്റൺ കായിക ഇനങ്ങളിലും പരിശീലനം നൽകും. ഫോൺ: 9846070305, 9947218445.