
മാവേലിക്കര: പുളിമൂട് പുത്തൻപീടികയിൽ പരേതനായ റവ. ഫാ. ഡോ. പി. കെ. ഗീവർഗീസിന്റെ (അംബി അച്ഛൻ) ഭാര്യയും മലങ്കര സഭാരത്നം ഡോ. ഗീവർഗീസ് മാർ ഒസ്ത്താത്തിയോസ് മെത്രാപ്പൊലീത്തയുടെ സഹോദരന്റെ മകളുമായ ഗ്രേസ് ഗീവർഗീസ് (77) അമേരിക്കയിൽ നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ ടെന്നസിയിലെ ചാറ്റനൂഗയിൽ 27ന് നടത്തും. മക്കൾ: ഡോ. സുനിൽ ഗീവർഗീസ്, സാലൻ ഗീവർഗീസ്, ഡോ. സജിന ഗീവർഗീസ്. മരുമക്കൾ: ഡോ. ലിബി സുനിൽ, ഡോ.ആശാ സാലൻ, ക്രെയ്ഗ്.