babu
പി.കെ. ബാബു

ആലുവ: വീട്ടുമുറ്റത്തെ മാവിന്റെ ശിഖരം മുറിക്കുന്നതിനിടെ കോണിയിൽ നിന്നുവീണ് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. ആലുവ കുഞ്ഞുണ്ണിക്കര പുത്തൻപുരയിൽ പി.കെ. ബാബുവാണ് (60) മരിച്ചത്.

ഞായറാഴ്ച പുലർച്ചെയാണ് അപകടം. ആലുവയിലെ സ്വകാര്യാശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയശേഷം എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാവിൽ ചാരിവച്ച കോണിയിൽ കയറി ശിഖരം വെട്ടുന്നതിനിടെ തെന്നിമറിയുകയായിരുന്നു.

ബാബു ആലുവ കാരോത്തുകുഴി ആശുപത്രിക്ക് സമീപത്തെ തറവാട് വീടിന് സമീപം താജ് ഹോട്ടൽ നടത്തിയിരുന്നു.

ഭാര്യ: സുനിത. മക്കൾ: ഫെബിൻ, ഫെസിൻ, ഫെമിൻ.