കൊച്ചി: കുട്ടികൾക്കുവേണ്ടി ഏലൂർ നഗരസഭ കായിക പരിശീലനം സംഘടിപ്പിക്കുന്നു. ഏലൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ 27 മുതൽ മേയ് 20 വരെ രാവിലെ ആറിനും എട്ടിനുമിടയിൽ ഫുട്‌ബാൾ, ക്രിക്കറ്റ്, വോളിബാൾ, കബഡി, വടംവലി ഇനങ്ങളിലാണ് പരിശീലനം നൽകുന്നത്. അഞ്ചിനും 18നും ഇടയിൽ പ്രായമുള്ളവർ പൂരിപ്പിച്ച അപേക്ഷാ ഫോമും ആധാർ കാർഡ് കോപ്പിയും നൽകി കൗൺസിലർ മുഖേന രജിസ്റ്റർചെയ്യണം.