
കൊച്ചി: നാഷണൽ സ്‌കിൽ ഡെവലപ്പ്‌മെന്റ് കോർപ്പറേഷന്റെ കീഴിലുള്ള കേന്ദ്ര ഗവൺമെന്റ് അംഗീകൃത കോഴ്‌സിൽ ചുങ്കത്ത് ജുവലറിയുടെ ലങ്കാര ഡിസൈൻ ആൻഡ് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ 100 ശതമാനം വിജയം നേടി. ഫോർട്ട്‌കൊച്ചി നേപിയർ ഹെറിറ്റേജ് ഹോട്ടലിൽ നടന്ന സർട്ടിഫിക്കറ്റ് വിതരണം ചുങ്കത്ത് ജുവലറി മാനേജിംഗ് ഡയറക്ടർ രാജീവ് പോൾ ചുങ്കത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗിന്നസ് വേൾഡ് റെക്കാഡ് വിജയി ജുവലറി ഡിസൈനർ ടി. വി റിജിഷ മുഖ്യാതിഥിയായിരുന്നു.