മൂവാറ്റുപുഴ: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ജോയ്സ് ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പുരോഗമന കലാസാഹിത്യ സംഘം മൂവാറ്റുപുഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കലാജാഥ സമാപിച്ചു. പോത്താനിക്കാട് പഞ്ചായത്തിലായിരുന്നു സമാപനം. തെരുവുനാടകം, സംഗീത ശില്പം, ഓട്ടൻ തുള്ളൽ എന്നിവയായിരുന്നു കലാപരിപാടികൾ. അഞ്ചുദിവസങ്ങളിലായി മൂവാറ്റുപുഴ മണ്ഡലത്തിലെ 26 കേന്ദ്രങ്ങളിൽ കലാപരിപാടികൾ അവതരിപ്പിച്ചു. സംഘം മേഖല സെക്രട്ടറി കെ.ആർ. വിജയകുമാർ, പ്രസിഡന്റ് സി.എൻ. കുഞ്ഞുമോൾ, കുമാർ കെ. മുടവൂർ എന്നിവർ നേതൃത്വം നൽകി.