booth

കൊച്ചി: ഒരു മാസത്തി​ലേറെ നീണ്ട പ്രചാരണത്തിനും ആരവമുയർത്തിയ കൊട്ടിക്കലാശത്തിനും ശേഷം എറണാകുളം ജില്ല നാളെ പോളിംഗ് ബൂത്തിലേക്ക്. എറണാകുളം, ചാലക്കുടി, ഇടുക്കി, കോട്ടയം ലോക്‌സഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന ജില്ലയിൽ ആകെ 26,34,783 പേരാണ് ജനവിധിയെഴുതുക.

ജില്ലയിലെ പെരുമ്പാവൂർ, അങ്കമാലി, ആലുവ, കുന്നത്തുനാട് നിയമസഭാ മണ്ഡലങ്ങൾ ചാലക്കുടി ലോക്‌സഭയിലും കളമശ്ശേരി, പറവൂർ, വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര നിയോജക മണ്ഡലങ്ങൾ എറണാകുളത്തും പിറവം നിയസഭാ മണ്ഡലം കോട്ടയം ലോക്‌സഭയിലും മൂവാറ്റുപുഴ, കോതമംഗലം നിയമസഭാ മണ്ഡലങ്ങൾ ഇടുക്കിയിലുമാണ്. ഹരിതചട്ടം പാലിച്ചാണ് തിരഞ്ഞെടുപ്പ്.

 28 വനിതാ ബൂത്തുകൾ

14 നിയോജകമണ്ഡലങ്ങളിലായി രണ്ട് വീതം ജില്ലയിൽ 28 ബൂത്തുകൾ വനിതകൾ മാത്രം നിയന്ത്രിക്കുന്നവയാണ്. സുരക്ഷാ ഉദ്യോഗസ്ഥരും വനി​തകൾ. നിയോജകമണ്ഡലങ്ങൾ തോറും നാല് നാല് മാതൃകാ ബൂത്തുമുണ്ട്.


വോട്ടെണ്ണൽ ജൂൺ നാലിന്

എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങളും വി.വി.പാറ്റുകളും കുസാറ്റിലെയും, ചാലക്കുടിയിലേത് ആലുവ യു.സി കോളേജിലെയും സ്‌ട്രോംഗ് റൂമിലാണ് സൂക്ഷിക്കുന്നത്. ജൂൺ നാലിനാണ് വോട്ടെണ്ണൽ.

ജില്ലയിൽ

ആകെ പോളിംഗ് ബൂത്ത്- 2,294

ആകെ പോളിംഗ് ഉദ്യോഗസ്ഥർ- 11,208

പ്രിസൈഡിംഗ് ഓഫീസർമാർ - 2,757

ഫസ്റ്റ് പോളിംഗ് ഓഫീസർ- 2,757

പോളിംഗ് ഓഫീസർ- 5,514

സെക്ടറൽ ഓഫീസർമാർ- 231

പോളിംഗ് ഉദ്യോഗസ്ഥരെ എത്തിക്കാൻ- 513 വാഹനങ്ങൾ

വെബ് കാസ്റ്റിംഗ് -1735 ബൂത്തുകളിൽ

>>>>>>>>>>>>>>>>>>>>

26,34, 783 ലക്ഷം

വോട്ടർമാർ: 26,34, 783

സ്ത്രീകൾ : 13,52,692 (51.34 %)

പുരുഷന്മാർ : 12,82,060 (48.66 %)

ട്രാൻസ്‌ജെൻഡർമാർ : 13

>>>>>>>>>>>>>>>>>>>