കുമ്പളങ്ങി: ലോക്സഭാ തിരഞ്ഞെടുപ്പിൽ നവജീവൻ പ്രേക്ഷിതസംഘം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ.ഷൈന് പിന്തുണ നൽകും. വർഗീയ ഫാസിസ്റ്റ് ശക്തികളെ നേരിടാനും എൽ.ഡി.എഫ് സർക്കാരിന് കരുത്തുപകരാനുമായാണ് തീരുമാനമെന്ന് നവജീവൻ കേന്ദ്ര കമ്മിറ്റി യോഗം അറിയിച്ചു. പ്രസിഡന്റ് മേരി റെയ്ച്ചൽ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കൺവീനർമാരായ ഷീല ജോൺസൺ, സിജി സ്റ്റീഫൻ, ഷീബ വിനു, ജോഫി ഹെൻട്രി, ഡെലി സേവ്യർ, ജൂഡി ആന്റണി, ജോൺസൺ വള്ളനാട്ട്, ജെസി ജോയി എന്നിവർ പങ്കെടുത്തു.