kothamangalam
കോതമംഗലത്ത് നടന്ന കൊട്ടിക്കലാശം.

കോതമംഗലം:പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം ആവേശം വിതറി കോതമംഗലത്തെ കൊട്ടിക്കലാശം അവസാനിച്ചു. കോതമംഗലം ബസ് സ്റ്റാന്റ് ഭാഗത്ത് എൻ.ഡി.എയും ഹൈറേഞ്ച് ജംഗ്ഷനിൽ യു.ഡി.എഫും മൂവാറ്റുപുഴ റോഡിൽ എൽ.ഡി.എഫും കൊട്ടിക്കലാശം നടത്തി. പരസ്പരം മൂന്ന് മുന്നണികളും നേർക്കുനേർ വരാത്ത തരത്തിൽ പൊലീസ് ക്രമീകരണങ്ങൾ നടത്തിയതിനാൽ അനിഷ്ടസംഭവങ്ങൾ ഒന്നും ഉണ്ടായില്ല.