mohanan72

പറവൂർ: വടക്കേക്കര പാല്യത്തുരുത്ത് തൈയകത്ത് ടി.എ. മോഹനൻ (72) നിര്യാതനായി. പാല്യത്തുരുത്ത് എസ്.എൻ.ഡി.പി ശാഖായോഗം പ്രസിഡന്റ്, പൊതുജന സേവാസംഘം പ്രസിഡന്റ്, വടക്കേക്കര ഗ്രാമപഞ്ചായത്ത് അംഗം, കയർഫെഡ് ഡയറക്ടർ, പാല്യത്തുരുത്ത് കയർ വ്യവസായ സഹകരണസംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സിൻഡ്രല്ല. മക്കൾ: സിനോജ്, സിന്ധു. മരുമക്കൾ: അശ്വതി, അഭിലാഷ്.