election

കൊച്ചി: പൂത്തോട്ട സ്വാമി ശാശ്വതീകാനന്ദ കോളേജ് ഇലക്ട്രൽ ലിറ്ററസി ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ ഫ്ലാഷ് മൊബും വോട്ട് ചെയ്യേണ്ടത്തിന്റെ ആവശ്യകത ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതിന് പ്രചാരണ പരിപാടികളും നടത്തി. ബോധവത്കരണ പരിപാടി കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ.എസ്. ഉല്ലാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ പ്രൊഫ. കെ.എൻ. ശ്രീകാന്ത്, ക്ലബ്‌ കോ-ഓർഡിനേറ്റർ പ്രൊഫ. സിറിക് സെബാസ്റ്റ്യൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പ്രൊഫ്. ടി.എസ്. പ്രവീൺ, പ്രൊഫ. അഞ്ജലി എന്നിവർ സംസാരിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ക്ലബിന്റെ നേതൃത്വത്തിൽ വോട്ടവകാശത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കുന്നതിന് വിവിധ പരിപാടികളാണ് നടന്നുവരുന്നത്.