
കൊച്ചി: ആഡംബര ലൈഫ്‌സ്‌റ്റൈൽ ഉത്പന്ന ബ്രാൻഡായ സ്വിസ് മിലിട്ടറി പുതിയ ഉൽപ്പന്നശ്രേണി പുറത്തിറക്കി. യാത്രാസംബന്ധമായ ആവശ്യങ്ങൾക്കായി ഒൻപത് ഉൽപ്പന്നങ്ങളാണ് പുതിയ ശ്രേണിയിലുള്ളത്. താങ്ങാനാവുന്ന വിലയിൽ ലഭ്യമായ ഈ ശ്രേണി എട്ട് വീലുകൾ, അലുമിനിയം ട്രോളികൾ എന്നീ പ്രത്യേക സവിശേഷതകളിൽ പല നിറങ്ങളിൽ ലഭ്യമാണ്. 2000ലധികം സ്റ്റോറുകളിൽ സ്വിസ് മിലിട്ടറി വിപണി വ്യാപിപ്പിക്കും. നിലവിൽ തിരുവനന്തപുരം, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ കമ്പനി നേരിട്ട് പ്രവർത്തിക്കുന്നുണ്ട്.