മൂവാറ്റുപുഴ: സി.പി.എം പായിപ്ര സൊസൈറ്റിപ്പടി ബ്രാഞ്ച് സെക്രട്ടറിയും പായിപ്ര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന എ.എം. കുഞ്ഞുബാവയുടെ 32-ാം അനുസ്മരണ ദിനാചരണം സി.പിഎം ഏരിയാ സെക്രട്ടറി കെ.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി അദ്ധ്യക്ഷനായി. സി.പി.എം ലോക്കൽ സെക്രട്ടറി ആർ. സുകുമാരൻ, സി.പി.എം. ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.എൻ. ജയപ്രകാശ്, വി.ആർ. ശാലിനി, സി.പി.എം പായിപ്ര ലോക്കൽ കമ്മിറ്റി അംഗങ്ങളായ എ. അജാസ്, ഇ.എ. ഹരിദാസ്, ബ്രാഞ്ച് സെക്രട്ടറിമാരായ പി.കെ. റോബി, പി.എ. ബിജു, എം.എ. സിറാജ്, കെ.എം. രാജമോഹനൻ എന്നിവർ സംസാരിച്ചു.