വൈപ്പിൻ: എടവനക്കാട് അണിയിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മഹോത്സവത്തിന് ഇന്ന് കൊടിയേറും. രാത്രി 7.30ന് തന്ത്രി വേഴപ്പറമ്പ് ഈശാനൻ നമ്പൂതിരിയും മേൽശാന്തി സ്മിതിൻദേവും കാർമ്മികത്വം വഹിക്കും. തുടർന്ന് തിരുവാതിരകളി, നൃത്തനൃത്യങ്ങൾ. 27ന് വൈകിട്ട് 7ന് കുറത്തിയാട്ടം, 8.30ന് താലംവരവ്. 28ന് രാവിലെ ഉത്സവബലിദർശനം, വൈകിട്ട് തിരുവാതിരകളി, മേജർസെറ്റ് കഥകളി. 29ന് രാത്രി കഥാപ്രസംഗം, ഭക്തിഗാനമേള. 30ന് മഹോത്സവം. രാവിലെ 8ന് കാഴ്ചശ്രീബലി, ചൊവ്വല്ലൂർ സുനിലിന്റെ പഞ്ചാരിമേളം,വൈകിട്ട് 5ന് പകൽപ്പൂരം, മറ്റൂർ വേണുമാരാരുടെ പഞ്ചവാദ്യം, പെരുവനം സതീശൻമാരാരുടെ പാണ്ടിമേളം, രാത്രി 9.30ന് നാടകം,12ന് വിളക്കിനെഴുന്നള്ളിപ്പ്, പള്ളിവേട്ട. മേയ് ഒന്നിന് ഉച്ചയ്ക്ക് പ്രസാദഊട്ട്, വൈകിട്ട് 6ന് ആറാട്ട്.