വൈപ്പിൻ : ഞാറക്കൽ പെരുമ്പിള്ളിയിൽ നിർമ്മിച്ച ഒളിമ്പ്യാഡ് ഇൻഡോർ സ്റ്റേഡിയം ഫുട്‌ബാൾ ടർഫ് കെ.എൻ.ഉണ്ണികൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മിനി രാജു അദ്ധ്യക്ഷയായി. കെ.കെ. രഘുരാജ്, കെ.കെ. മദനൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബാലാമണി ഗിരീഷ്, വാസന്തി സജീവൻ, എ.പി. ലാലു എന്നിവർ സംസാരിച്ചു.