
കൊച്ചി: ട്രാൻസ്‌ജെൻഡേഴ്‌സിന്റെ കലാ സാംസ്കാരിക സാമൂഹിക മേഖലകളിലെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനയായ ധ്വയയുടെ നേതൃത്വത്തിൽ വിളംബര ധ്വയ 2024 എന്ന പേരി കലാ സാംസ്കാരിക പരിപാടി സംഘടിപ്പിക്കും.
ക്വീൻ ആൻഡ് കിംഗ് ഒഫ് ധ്വയ 2024 സൗന്ദര്യ മത്സരത്തിന്റെ ഭാഗമായാണ് പരിപാടി. 29ന് വൈകിട്ട് ആറിന് എറണാകുളം ടൗൺ ഹാളിൽ നടക്കുന്ന പരിപാടി നടി അനുശ്രീ ഉദ്ഘാടനം ചെയ്യും. കൊവിഡിന് ശേഷം ആദ്യമായാണ് പരിപാടി നടത്തുന്നതെന്ന് ഭാരവാഹികളായ രഞ്ജു രഞ്ജിമാർ, ശീതൾ ശ്യാം, ലക്ഷ്യ പി. ലാൽ, ശ്രയ അരോഷി, ആലീന എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.