തൃപ്പൂണിത്തുറ: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി 2024 അദ്ധ്യയനവർഷം മുതൽ ആരംഭിക്കുന്ന നാലുവർഷ ഡിഗ്രി ഓണേഴ്സ് പ്രോഗ്രാമുകളെ സംബന്ധിച്ച് പ്ലസ്‌ടു പരീക്ഷ കഴിഞ്ഞിരിക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായുള്ള ബോധവത്കരണ ക്ലാസ് 28 ന് രാവിലെ 10 ന് പൂത്തോട്ട സ്വാമി ശാശ്വതികാനന്ദ കോളേജിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും. പൂത്തോട്ട ശ്രീനാരായണ പബ്ലിക്‌ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്ന ക്ലാസ് നിർവാഹക കമ്മിറ്റി ചെയർമാനും യൂണിവേഴ്സിറ്റി സിന്ധിക്കേറ്റ് അംഗവുമായ ഡോ. ബിജു പുഷ്പൻ നേതൃത്വം നൽകും.