
മരട്: നെട്ടൂർ കലാനിലയത്തിൽ പുനർനിർമ്മിച്ച ക്ലബ് മന്ദിരത്തിന്റെ ഉദ്ഘാടനം മരട് നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ നിർവഹിച്ചു. കലാനിലയം പ്രസിഡന്റ് എം.പി. അനിൽകുമാർ അദ്ധ്യക്ഷനായി. നഗരസഭാ കൗൺസിലർമാരായ സി.ആർ. ഷാനവാസ്, മോളിഡെന്നി, ജയജോസഫ്, ലളിതകലാനിലയം സെക്രട്ടറി വി.എക്സ്. സേവ്യർ,നജീബ് താനപറമ്പിൽ, കെ.കെ. വാസു, കെ.കെ. മുകുന്ദൻ, കെ.എൻ. കൃഷ്ണൻ, കെ.കെ. വാസു, ഹോളിക്രോസ് ചർച്ച് വികാരി ഫാ.ജോസഫ് ഷെറിൻ, സി.വി. പ്രകാശൻ, പി.എൽ. ജോസഫ് എന്നിവർ സംസാരിച്ചു. തുടർന്ന് ലളിതകലാ നിലയത്തിന്റെ നേതൃത്വത്തിൽ കലാപരിപാടികളും അരങ്ങേറി.