തൃപ്പൂണിത്തുറ: നടമേൽ മൊർത്ത് മറിയം യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ 27, 28 തീയതികളിൽ നടക്കും.
നാളെ വൈകിട്ട് 6 ന് പെരുന്നാൾ കൊടിയേറ്റം, തുടർന്ന് സന്ധ്യാപ്രാർത്ഥന, വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിലുള്ള കുരിശുംതൊട്ടിയിൽ ധൂപപ്രാർത്ഥന.
28 ന് രാവിലെ 6.30 നും 8.15 നും കുർബാന. തുടർന്ന് കുരിശും തൊട്ടിയിലേക്ക് പ്രദക്ഷിണം, ആശീർവാദം, നേർച്ചവിളമ്പ്. പെരുന്നാൾ ചടങ്ങുകൾക്ക് വികാരിമാരായ ഫാ. ഷാജി മാമ്മൂട്ടിൽ, ഫാ. സ്ലീബ കളരിക്കൽ എന്നിവർ നേതൃത്വം നൽകും.