
കോമൺ മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റ് (സി.എം.എ.ടി) 2024 പരീക്ഷ മേയ് 15ന് നടക്കുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി. സമർപ്പിച്ച അപേക്ഷയിലെ പിശകുകൾ ഇന്ന് കൂടി തിരുത്താൻ അവസരമുണ്ട്. എ.ഐ.സി.ടി.ഇ അംഗീകാരമുള്ള സർവകലാശാലകൾ, കോളേജുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ പ്രവേശനത്തിന് സി.എം.എ.ടി സ്കോർ പരിഗണിക്കും.
ജുഡിഷ്യൽ സർവീസ് പരീക്ഷ
തിരുവനന്തപുരം: ജുഡിഷ്യൽ സർവീസ് (പ്രിലിമിനറി) പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ https://hckrecruitment.keralacourts.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. മേയ് 11 നാണ് പരീക്ഷ.
സെറ്റ് : അപേക്ഷ 30വരെ
തിരുവനന്തപുരം: ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ അദ്ധ്യാപക നിയമനത്തിനുള്ള യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്ട്രേഷൻ 30 വരെ നീട്ടി. ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയ വിവരങ്ങളിൽ മേയ് 3, 4, 5 തീയതികളിൽ മാറ്റം വരുത്താം. പരീക്ഷ ജൂലായ് 28 ന് നടത്തും. നോൺ ക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ (2023 മാർച്ച് 17 നും 2024 മേയ് 5 നും ഇടയിൽ ലഭിച്ചതായിരിക്കണം.) സെറ്റ് പാസാകുന്ന മുറയ്ക്ക് ഹാജരാക്കണം.
ബി.ഫാം പ്രവേശനം
തിരുവനന്തപുരം: ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സിൽ നിലവിലുള്ള ഒഴിവുകളിൽ പ്രവേശനം നേടാൻ അർഹതയുള്ളവർ അതത് കോളേജുകളിൽ 27ന് ഉച്ചയ്ക്ക് രണ്ടിന് റിപ്പോർട്ട് ചെയ്യണം. വിജ്ഞാപനവും മാർഗനിർദ്ദേശങ്ങളും www.cee.kerala.gov.inൽ. ഹെൽപ് ലൈൻ : 0471 2525300.
കെ-ടെറ്റ്: അപേക്ഷ മേയ് രണ്ടുവരെ
തിരുവനന്തപുരം: കെ-ടെറ്റ് ഏപ്രിൽ പരീക്ഷയ്ക്കായി മേയ് രണ്ടു വരെ അപേക്ഷിക്കാം. അപേക്ഷയിലെ തെറ്റ് തിരുത്താൻ മേയ് നാലു മുതൽ ഏഴു വരെ https://ktet.kerala.gov.in ൽ സൗകര്യമുണ്ട്. ലാംഗ്വേജ്, ഓപ്ഷണൽ സബ്ജക്ടുകൾ, വിദ്യാഭ്യാസ ജില്ല, അപേക്ഷാർഥിയുടെ പേര്, രക്ഷാകർത്താവിന്റെ പേര്, ജെൻഡർ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവയിൽ തിരുത്തൽ വരുത്താം. നിർദ്ദിഷ്ട മാതൃകയിലുള്ള ഫോട്ടോയും ഉൾപ്പെടുത്താം.