കൂത്താട്ടുകുളം: സ്പാർട്ടൻസ് ഫുട്ബാൾ ക്ലബ്ബിന്റെ സമ്മർ കോച്ചിംഗ് ക്യാമ്പിലേക്ക് കുട്ടികൾക്കുള്ള ജേഴ്‌സി ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഫിനിറ്റി ഹോട്ടൽ സപ്ലൈ കമ്പനി സ്പോൺസർ ചെയ്തു. പാലക്കുഴ സ്വദേശിയും
ഇൻഫിനിറ്റി എം.ഡിയുമായ അനീഷിന്റെ പിതാവ് ശ്രീധരൻ നെടുമാഞ്ചേരി ജേഴ്സി വിതരണം നിർവഹിച്ചു.
ഏപ്രിൽ മെയ് 2 വരെ നടക്കുന്ന ക്യാമ്പിൽ ഹെഡ് കോച്ച് മാത്യു എബ്രഹാം, രാജഗിരി കോളേജ് ട്രെയ്‌നർ നിഖിൽ സാബു, വിനു കെ.എസ്, മനോജ്. കെ. മാത്യു, കിഷോർ എന്നിവരാണ് നേതൃത്വം നൽകുന്നത്. നൂറോളം കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്.