
കൊച്ചി: തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ എഫ്.സി.ആർ.എ അക്കൗണ്ട് മരവിപ്പിച്ച നടപടി പിൻവലിക്കാത്തതിൽ കേരള കാത്തലിക് ഫെഡേറഷൻ പ്രതിഷേധിച്ചു. അക്കൗണ്ടുകൾ ഉപയോഗിക്കാൻ പറ്റാത്തതിനാൽ, വിരമിച്ച വൈദികർക്കും വൈദിക വിദ്യാർത്ഥികൾക്കുമുള്ള ക്ഷേമപ്രവർത്തനങ്ങൾ തടസപ്പെട്ടു. വിഴിഞ്ഞം സമരത്തെ തുടർന്ന് ആർച്ച് ബിഷപ്പിനെ ഉൾപ്പെടെ പ്രതിയാക്കി നൂറുകണക്കിന് കേസുകളെടുത്തു. വിഴിഞ്ഞം സമരത്തിന്റെ പേരിലുണ്ടായ കേസുകളെ തുടർന്ന് അക്കൗണ്ടുകൾ മരവിപ്പിച്ചത് പിൻവലിക്കണം. പ്രൊഫ. കെ.എം. ഫ്രാൻസിസ് അദ്ധ്യക്ഷതയിൽ വഹിച്ചു. ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി, ജെസ്റ്റിൻ കരിപ്പാട്ട്, വി.പി. മത്തായി, വർഗീസ് കോയിക്കര, ഇ.ഡി. ഫ്രാൻസിസ്, കെ. ധർമരാജ്, സിജി ജോൺസൺ തുടങ്ങിയവർ പ്രസംഗിച്ചു.