bava-palli-paravur-
പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ പരി. അബ്ദുൾ മോർ ഗ്രീഗോറിയോസ് ബാവയുടെ ശ്രാദ്ധ പെരുന്നാളിന് വികാരി ഫാ. വർഗീസ് പൈനാടത്ത് കൊടിയേറ്റുന്നു

പറവൂർ: പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ കബറടങ്ങിയിട്ടുള്ള പരി. അബ്ദുൾ മോർ ഗ്രീഗോറിയോസ് ബാവയുടെ 343-ാം ശ്രാദ്ധ പെരുന്നാളിന് വികാരി ഫാ. വർഗീസ് പൈനാടത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. ഇന്ന് വൈകിട്ട് ഏഴിന് കാൽനട തീർത്ഥയാത്ര സംഘത്തെ നമ്പൂരിയച്ചൻ ആലിന് സമീപത്ത് വെച്ച് സ്വീകരിച്ച് പള്ളിയിലേക്ക് ആനയിക്കും. തുടർന്ന് സൂത്താറ പ്രാർത്ഥനയും, നഗരംചുറ്റി പ്രദക്ഷിണവും നടക്കും. പെരുന്നാൾദിനമായ നാളെ രാവിലെ 9ന് വി. മൂന്നിന്മേൽ കുർബ്ബാന, 12ന് നേർച്ചസദ്യ ആരംഭിക്കും. അമ്പതിനായിരം വിശ്വാസികൾക്കുള്ള നേർച്ചസദ്യ ഒരുക്കിയിട്ടുണ്ടെന്ന് പള്ളികമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. പെരുന്നാളിന് മുന്നോടിയായി വിവിധ ദേശങ്ങളിൽ നിന്നുള്ള ഛായാചിത്ര പാതാക, ദീപശിഖ പ്രയാണങ്ങൾ പള്ളിയിലെത്തും.