chair-man
നായത്തോട് പ്രിയനഗർ റസിഡൻ്റ് അസോസിയേഷൻ വാർഷികം ചെയർമാൻ മാത്യു തോമസ് ഉദ്ഘാഘാടനം ചെയ്യുന്നു.

അങ്കമാലി: നായത്തോട് പ്രിയ നഗർ റെസിഡന്റ്‌സ് അസോസിയേഷന്റെ വാർഷികാഘോഷവും കുടുംബസംഗമവും അങ്കമാലി മുനിസിപ്പൽ ചെയർമാൻ മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ്‌ ജിനോയ് താരപ്പൻ അദ്ധ്യക്ഷനായി. സെക്രട്ടറി റൂബി പൗലോസ് പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. അങ്കമാലി നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.വൈ ഏല്യാസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജാൻസി അരീയ്‌ക്കൽ, ജിബി വർഗീസ്, പി.കെ ഏലിയാസ് മാസ്റ്റർ, പി. വി. തരിയൻ, എൽദോസ് മാത്യു, നിഷ സാജു, ശാന്ത തങ്കപ്പൻ എന്നിവർ സംസാരിച്ചു.