കൊച്ചി: തൃശൂർ പൂരം അലങ്കോലമാക്കിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ഹർജി വീണ്ടും മേയ് 22നു പരിഗണിക്കും. തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ ഉൾപ്പെടെയുള്ളവർക്കെതിരെ വകുപ്പുതല അന്വേഷണം നടത്തുക, മതസൗഹാർദ്ദം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക, വരുംവർഷങ്ങളിലെ പൂരാഘോഷം ജില്ലാജഡ്ജിയുടെ മേൽനോട്ടത്തിൽ നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഹർജിയിൽ ഉന്നയിക്കുന്നു. ഹർജിക്കാരനുവേണ്ടി അഡ്വ. കൃഷ്ണദാസ് പി.നായർ ഹാജരായി.