ആലുവ: കുട്ടമശേരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രോത്സവം ഇന്ന് മുതൽ മെയ് ഒന്ന് വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ഇന്ന് പുലർച്ചെ മുതൽ പ്രത്യേക പൂജകളോടെ ചടങ്ങുകൾ ആരംഭിക്കും. വൈകിട്ട് 7ന് തിരുവാതിരകളിക്ക് ശേഷം ക്ഷേത്രം തന്ത്രി കിടങ്ങാശേരി രാമൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് നടക്കും. രാത്രി 9ന് ടീം കുട്ടമശേരിയുടെ 'ചൂതുകളി' നാടകം അരങ്ങേറും. ഉത്സവദിവസങ്ങളിൽ പ്രത്യേക പൂജകൾക്ക് പുറമെ നാളെ രാത്രി ഒമ്പതിന് കലാപരിപാടികൾ, 28ന് രാത്രി 8.30ന് കഥകളി, 29ന് രാത്രി ഏഴിന് തിരുവാതിരകളി, പിന്നിൽ കോലാട്ടം, കെെകൊട്ടിക്കളി, ഭക്തിഗാനമേള, 30ന് വൈകിട്ട് 3.30ന് കുട്ടമശേരി കവലയിൽ നിന്നും പകൽപ്പൂരം, 10ന് വലിയ വിളക്ക്, മെയ് ഒന്നിന് രാവിലെ ഏഴിന് ആറാട്ടിനെഴുന്നള്ളിപ്പ്, 830ന് കൊടിയിറക്കൽ, ആറാട്ടുസദ്യ എന്നിവ നടക്കും.