കൊച്ചി: പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കുടുംബവും രാവിലെ 7ന് പറവൂർ കേസരി ബാലകൃഷ്ണ മെമ്മോറിയൽ കോളേജിൽ വോട്ട് രേഖപ്പെടുത്തും. സിനിമാതാരം മമ്മൂട്ടി പൊന്നുരുന്നി സി.കെ.സി.എൽ.പി.സ്കൂളിലും നടൻ ദിലീപും ഭാര്യ കാവ്യ മാധവനും ആലുവ കടത്തുകടവ് സാംസ്കാരിക കേന്ദ്രത്തിലും നടൻ ടിനി ടോം ചൂർണിക്കര കമ്പനിപ്പടി എസ്.പി.ഡബ്ല്യു സ്‌കൂളിലും എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ തോട്ടക്കാട്ടുകര അങ്കണവാടി ബൂത്തിലും വോട്ട് ചെയ്യും.