കുറുപ്പംപടി: കുറുപ്പംപടി എം. ജി. എം ഹൈസ്‌കൂൾ 1984 എസ് എസ്.എൽ.സി ബാച്ച് വിദ്യാർത്ഥികളും അക്കാലത്തെ അദ്ധ്യാപകരും പങ്കെടുക്കുന്ന പൂർവ്വ അദ്ധ്യാപക വിദ്യാർത്ഥി സംഗമം 'സ്മൃതി ജനി 2024" മെയ് 10ന് രാവിലെ 9.30ന്‌ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. അനുസ്മരണം, ഗുരുവന്ദനം, പ്രതിഭകളെ ആദരിക്കൽ, കലാപരിപാടികൾ, സ്‌നേഹവിരുന്ന് എന്നിവ ഉണ്ടാകുമെന്ന് പ്രോഗ്രാം കോ ഓർഡിനേറ്റർ കെ. സി. സജീവൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9447591577 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.