thuruth
തുരുത്തുമ്മൽ ശ്രീ വീരഭദ്രകാളി ക്ഷേത്രത്തിൽ നടക്കുന്ന ശ്രീമദ് ശിവപുരണമഹായജ്ഞത്തിന്റെ ഭാഗമായി നടന്ന പാർവ്വതിപരിണയം

ആലുവ: തുരുത്തുമ്മൽ ശ്രീ വീരഭദ്രകാളി ക്ഷേത്രത്തിൽ നടക്കുന്ന ശ്രീമദ് ശിവപുരണമഹായജ്ഞത്തിന്റെ ഭാഗമായി പാർവതിപരിണയ ഘോഷയാത്ര നടന്നു. എരുത്തിക്കാവ് വനദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ നിന്നും താലപ്പൊലിയുടെ അകമ്പടിയോടെ യജ്ഞവേദിയിലേക്ക് നടന്ന ഘോഷയാത്രയിൽ നൂറുകണക്കിന് ഭക്തർ പങ്കെടുത്തു. പാർവതിയായി നിരവധി കുട്ടികൾ വേഷമിട്ട് അണിനിരന്നു. മധുര വിതരണം,​ കല്യാണ സദ്യ എന്നിവയും ഉണ്ടായി. കെ.പി. ശശീന്ദ്രൻ, പി.ജി. സുനിൽകുമാർ, പി.ജി. പ്രസാദ്, ഉദയൻ, രത്‌നമ്മ ഗോപാലകൃഷ്ണൻ, നന്ദനൻ, അയ്യപ്പൻ നായർ എന്നിവർ നേതൃത്വം നൽകി.