പെരുമ്പാവൂർ: ഫെയ്‌സ് മുടിക്കൽ കരോക്ക മ്യൂസിക് ക്ലബിന്റെ ഉദ്ഘാടനം വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഗോപാൽ ഡിയോ നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് ഇബ്രാഹിം മേളത്തിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ
സലിം പുത്തുക്കാടൻ, സമദ് ഉസ്മാൻ, സിയാദ് പറയൻകുടി, ബഷീർ കുടിലങ്ങൽ എന്നിവർ സംസാരിച്ചു. മുടിക്കലിലും, പരിസര പ്രദേശങ്ങളിലുമുള്ള ഗാനാലാപകരുടെയും, ആസ്വാദകരുടെയും കൂട്ടായ്മയാണ് ക്ലബ്. പാലക്കാട്ടു താഴം ഫൗസിയ വെയ് ബ്രിജ് കെട്ടിടത്തിലാണ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. ഇബ്രാഹിം മേളം (പ്രസിഡന്റ്), സലിം പുത്തുക്കാടൻ (ജനറൽ.സെക്രട്ടറി), സിയാദ് പറയൻകുടി (ട്രഷറർ), സമദ് ഉസ്മാൻ (കോഓർഡിനേറ്റർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.