കാലടി: ശാസ്ത്ര സാഹിത്യ പരിഷത്ത് കഞ്ഞൂർ യൂണിറ്റിന്റെയും കഞ്ഞൂർ ഗ്രാമീണ വായന ശാലയുടെയും നേതൃത്വത്തിൽ പുസ്തകങ്ങളിൽ നിന്നും ശാസ്ത്ര സത്യങ്ങളെ പിൻവലിച്ചു മിത്തുകൾക്ക് പ്രാധാന്യം നൽകുന്ന നടപടികൾക്കെതിരെ സംവാദ സദസ് സംഘടിപ്പിച്ചു. എം.ആർ. വിദ്യാധരൻ സദസ് ഉദ്ഘാടനം ചെയ്തു. എം.കെ. രാമചന്ദ്രൻ, ഇ.എ. മാധവൻ, കെ.എസ്. സ്വാമിനാഥൻ, എം കെ.ലെനിൻ, ഇന്ദിരാ രാമചന്ദ്രൻ, സി.എസ്. മനോജകുമാർ എന്നിവർ സംസാരിച്ചു.