ഫോർട്ട് കൊച്ചി : മേയ് മാസം 17 മുതൽ 19 വരെ ഫോർട്ടുകൊച്ചി പള്ളത്ത് രാമൻ സാംസ്ക്കാരിക കേന്ദ്രത്തിൽ നടക്കുന്ന സംസ്ഥാന സബ് ജൂനിയർ ,ജൂനിയർ ,സീനിയർ, മാസ്റ്റേഴ്സ് പുരുഷ-വനിത പവർ ലിഫ്റ്റിംഗ് മത്സരത്തിലേക്കുള്ള ജില്ലാ ടീം സെലക്ഷൻ ട്രയൽസ് മേയ് 4ന് ശനിയാഴ്ച്ച മട്ടാഞ്ചേരി കൊച്ചിൻ ജിംനേഷ്യത്തിൽ നടക്കും .പങ്കെടുക്കാൻ താത്പര്യമുള്ളവർ രാവിലെ 10ന് മുമ്പായി ശരീരഭാര നിർണയത്തിന് എത്തിച്ചേരണമെന്ന് സെക്രട്ടറി സി.എസ്.ഷൈജു അറിയിച്ചു.