കിഴക്കമ്പലം: പുക്കാട്ടുപടി ചിറവക്കാട് ഉദയം ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് 6ാമത് അഖില കേരള വടംവലി മത്സരം നാളെ വൈകീട്ട് 6ന് ചിറവക്കാട് ഉദയം നഗറിൽ നടക്കും. ജി.കെ. ഗ്രൂപ്പ് എം.ഡി ജോർജ് കുരീക്കൽ ഉദ്ഘാടനം ചെയ്യും. കാരുണ്യ ധനസഹായ വിതരണം വാർഡ് അംഗം നാൻസി ജിജോ നിർവഹിക്കും.