മട്ടാഞ്ചേരി: കരുവേലിപ്പടി ടാഗോർ ലൈബ്രറിയിൽ ലോക പുസ്തകദിനമായ 23 മുതൽ 27 വരെ അഞ്ചു ദിവസങ്ങൾ നീണ്ടുനിൽക്കുന്ന സാഹിത്യ ക്വിസ് ഒന്നാം ഘട്ട മത്സരം ആരംഭിച്ചു. ലൈബ്രറിയിൽ തയ്യാറാക്കി വെച്ചിരിക്കുന്ന ചോദ്യപേപ്പറുകളിൽ ഇഷ്ടമുള്ളവ തിരഞ്ഞെടുത്തത് അതിലുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതി പെട്ടിയിലിടാം. കൂടുതൽ ശരിയുത്തരങ്ങൾ നൽകുന്നവർക്കായി മേയ് 1 ന് നടത്തുന്ന രണ്ടാം ഘട്ട മത്സരത്തിൽ വിജയികളെ കണ്ടെത്തും. കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാം. ലൈബ്രറി അംഗത്വം വേണമെന്നില്ല.