ആലുവ: ആലുവ നിയോജകമണ്ഡലത്തിൽ 176 പോളിംഗ് സ്‌റ്റേഷനുകൾ തിരഞ്ഞെടുപ്പിന് സജ്ജമായി. 96691 പുരുഷ വോട്ടർമാരും 10,2243 സ്ത്രീ വോട്ടർമാരുമാണ് മണ്ഡലത്തിലുള്ളത്. നാല് ട്രാൻസ്‌ജെഡർ വോട്ടർമാരുമുണ്ട്. മൊത്തം വോട്ടർമാരുടെ എണ്ണം 198938. ആലുവ നിയോജക മണ്ഡലത്തിൽ വനിത ഉദ്യോഗസ്ഥർ മാത്രം നിയന്ത്രിക്കുന്ന സ്‌റ്റേഷനുള്ളത് ചൂർണിക്കര നിർമ്മല ഇ.എം. എച്ച്.എസ്.എസ്. ചൂണ്ടി ഭാരത് മാതാ കോളേജ്, കൊണ്ടോട്ടി കെ.എം.എം. ആർട്‌സ് ആന്റ് സയൻസ് കോളേജ്, കാഞ്ഞൂർ സെന്റ് സെബാസ്റ്റിയൻസ് എച്ച്.എസ്. എന്നിവ മണ്ഡലത്തിലെ മാതൃകാ പോളിംഗ് സ്‌റ്റേഷനുകളാണ്.