vote

കൊച്ചി: ചാലക്കുടി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബഹനാൻ രാവിലെ 8ന് അങ്കമാലി ബ്ലോക്ക് ഓഫീസിലും എൻ.ഡി.എ സ്ഥാനാർത്ഥി കെ.എ. ഉണ്ണികൃഷ്ണൻ രാവിലെ 7ന് ചാലക്കുടി ഫാസ് ഓഡിറ്റോറിയത്തിലെ 109ാം ബൂത്തിലും ട്വൻ്റി 20 സ്ഥാനാർത്ഥി
അഡ്വ. ചാർളി പോൾ പാലാരിവട്ടം തമ്മനം റോഡ് സെന്റ് ജോൺ ബാപ്റ്റിസ്റ്റ് ചർച്ച് ജൂബിലി ഹാളിലും വോട്ട് ചെയ്യും.

എറണാകുളത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ മാമംഗലം എസ്.എൻ.ഡി.പി ഹാളിലും ഇടതുമുന്നണി സ്ഥാനാർത്ഥി കെ.ജെ.ഷൈൻ നോർത്ത് പറവൂർ വെടിമറ കുമാരവിലാസം എൽ.പി സ്കൂളിലും എൻ.ഡി.എ സ്ഥാനാർത്ഥി ഡോ.കെ.എസ്. രാധാകൃഷ്ണൻ

ചേരാനെല്ലൂർ പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലെ 15ാം നമ്പർ ബൂത്തിലും രാവിലെ 7ന് വോട്ടു രേഖപ്പെടുത്തും.

പ്രമുഖരുടെ വോട്ട്

ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പാലാരിവട്ടം വിൻസന്റ് ഡി പോൾ കോൺവെന്റ് സ്കൂളിലും വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ എറണാകുളം സെന്റ് മേരിസ് സ്കൂളിലും സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ കാക്കനാട് തെങ്ങോടും വോട്ട് രേഖപ്പെടുത്തും.