photo

വൈപ്പിൻ: കൊവിഡ് കാലത്ത് കേന്ദ്രസർക്കാർ പിടിച്ചുവച്ച 18 മാസത്തെ ക്ഷാമബത്ത ഉടനെ വിതരണം ചെയ്യണമെന്ന് സെൻട്രൽ ഗവ. പെൻഷനേഴ്‌സ് അസോസിയേഷൻ വൈപ്പിൻ യൂണിറ്റ് ദ്വൈവാർഷിക സമ്മേളനം ആവശ്യപ്പെട്ടു. അറുപതു കഴിഞ്ഞവർക്ക് റെയിൽവെ യാത്രക്കൂലി ഇളവ് പുന:സ്ഥാപിക്കുക, പാർലമെന്ററി കമ്മിറ്റി സമർപ്പിച്ച കേന്ദ്ര പെൻഷൻകാരുടെ മെഡിക്കൽ അലവൻസ് വർദ്ധന നടപ്പാക്കുക എന്നിവ യോഗം ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് പി. എ. ഉതുപ്പ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: വി. ആർ. സദാശിവൻ (പ്രസിഡന്റ്), എ. എ. പരമേശ്വരൻ (സെക്രട്ടറി), പി. എം. ജോസഫ് (ട്രഷറർ).