
വാഴക്കുളം: കേരള കോൺഗ്രസ് മുൻനേതാവും തൊടുപുഴ വാഴക്കുളം യുവരാജാസ് കോളേജ് സ്ഥാപകനുമായ വാഴക്കുളം ചിറമാട്ടേൽ ബേബി സെബാസ്റ്റ്യൻ (79) നിര്യാതനായി. തൊടുപുഴയിലെ കലാ സാംസ്‌കാരിക സാമൂഹിക രംഗങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്നു. കെ.എസ്.സി പ്രഥമ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്.
സംസ്‌കാരം നാളെ (ശനി) വൈകിട്ട് 3.30ന് വാഴക്കുളം സെന്റ്‌ജോർജ് ഫൊറോനപള്ളി സെമിത്തേരിയിൽ. ഭാര്യ: കുട്ടിയമ്മ കളത്തൂക്കടവ് മുതുപ്ലാക്കൽ കുടുംബാംഗം.
മക്കൾ: സ്മിത ബേബി, വിനീത ബേബി (മാനേജർ, ഫെഡറൽ ബാങ്ക്, വെള്ളിയാമറ്റം), പ്രവീൺ ബേബി (ഓസ്‌ട്രേലിയ). മരുമക്കൾ: ജിന്റോ, ജെയിംസ് (ഇരുവരും ബിസിനസ്), സിത്താര (ഓസ്‌ട്രേലിയ).