മൂവാറ്റുപുഴ: മണ്ണൂരിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പൈങ്ങോട്ടൂർ കുളപ്പുറം മങ്കൂത്തേൽ ഷിമ്മിയുടെ മകൻ അലനാണ് (21) മരിച്ചത്. ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥിയാണ്. ബുധനാഴ്ച അർദ്ധരാത്രിയാണ് അപകടം. സുഹൃത്തിനെ ആലുവ റെയിൽവേ സ്റ്റേഷനിൽവിട്ട് മടങ്ങുംവഴി അലൻ സഞ്ചരിച്ചിരുന്ന സ്കൂട്ടർ അന്തർ സംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അലനെ ഉടനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് കലൂർ സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ.