മൂവാറ്റുപുഴ: ഇരുമ്പുതോട്ടിക്ക് മാങ്ങ പറിക്കുന്നതിനിടെ സമീപത്തെ ടവർ ലൈനിൽനിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. പേഴയ്ക്കാപ്പിള്ളി എസ് വളവ് പുൽപ്ര കുടിയിൽ (മൂലയിൽ) അലിയാറുടെ മകൻ അനസാണ് (39) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെ വീടിന് സമീപത്തെ മാവിൽക്കയറി മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് നിലത്തേക്ക് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് നടക്കും. മാതാവ്: ഫാത്തിമ.