bmc

കൊച്ചി: തൃക്കാക്കര ഭാരത മാതാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റും ശ്രീലങ്കയിലെ യൂണിവേഴ്‌സിറ്റി ഒഫ് കൊളോമ്പോയും സംയുക്തമായി ദ്വിദിന അന്താരാഷ്ട്ര കോൺഫറൻസ് സംഘടിപ്പിച്ചു. കൊളംബോ യൂണിവേഴ്‌സിറ്റി വൈസ്ചാൻസലർ ഡോ.എച്ച. .ഡി. കരുണരത്‌ന ഉദ്ഘാടനം നിർവഹിച്ചു. കോസ്‌മോ പൊളിറ്റൻ യുഗത്തിൽ എക്കണോമിക്‌സിന്റെയും ഫിനാൻസിന്റെയും മാനേജ്‌മെന്റിന്റെയും ഭാവി എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തിയ അദ്ദേഹം. മാനേജിംഗ് ഡയറക്ടർ ഡോ. എബ്രഹാം ഓലിയപുറത്തിന്റെ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ പ്രൊ.ഡോ.കെ.എം. ജോൺസൺ, അക്കാഡമിക് ഡയറക്ടർ പ്രൊഫ.ഡോ.ബി. ഹരീന്ദ്രൻ, അസോസിയേറ്റ് പ്രൊഫ.ഡോ. ബിജോയ് ജോസഫ്, ഡോ. ദേവി ശേഖർ തുടങ്ങിയവർ സംസാരിച്ചു. ഇരു സ്ഥാപനങ്ങളും തമ്മിലുള്ള ധാരണ പത്രം പുതുക്കി ഒപ്പുവച്ചു.