ph
മിഥുൻ

കാലടി: മലയാറ്റൂർ ആറാട്ട് കടവിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ വിദ്യാർത്ഥി കയത്തിൽപ്പെട്ട് മുങ്ങിമരിച്ചു. മലയാറ്റൂർ പള്ളശേരിവീട്ടിൽ ടോമിയുടെ മകൻ മിഥുനാണ് (15) മരിച്ചത്. ഇന്നലെ വൈകിട്ട് 5.30ഓടെയാണ് അപകടം. അങ്കമാലി ലിറ്റിൽഫ്ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലയാറ്റൂർ സെന്റ് തോമസ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയാണ്. മാതാവ്: പവിഴം. സഹോദരി: മിന്ന. സംസ്കാരം പിന്നീട്.