കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാലാ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ എറണാകുളം സി.ജെ.എം കോടതിയിൽ സി.ബി.ഐ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചു. നിശ്ചിത സമയത്തിനകം കുറ്റപത്രം സമർപ്പിക്കാതിരുന്നാൽ പ്രതികൾക്ക് സോപാധിക ജാമ്യം ലഭിക്കുന്നത് തടയാനാണ് നടപടി.