കൊച്ചി: കടവന്ത്ര എൻ.എസ്.എസ് കരയോഗം നിർമ്മിച്ച മന്നം ഭവനത്തിന്റെ താക്കോൽദാനത്തോടനുബന്ധിച്ച് നാളെ രാവിലെ 10.30ന് കടവന്ത്ര ദേവീക്ഷേത്രത്തിൽ നടക്കുന്ന സമ്മേളനം ഗോവ ഗവർണർ അഡ്വ.പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും.
രത്‌നമ്മ ഹരിദാസിന് എൻ.എസ്.എസ് രജിസ്ട്രാർ വി.വി. ശശിധരൻ നായർ താക്കോൽ കൈമാറും. കണയന്നൂർ താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് ഡോ. എൻ.സി. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. കരയോഗം അംഗം സി.വി.ഗോപിയെ മേയർ അഡ്വ.എം.അനിൽകുമാർ ആദരിക്കും. എം.എൽ.എമാരായ ഉമ തോമസ്, ടി.ജെ.വിനോദ് , കെ.എൻ. ഉണ്ണികൃഷ്ണൻ, പി.ആർ.റെനീഷ് , കോർപ്പറേഷൻ കൗൺസിലർമാരായ അഞ്ജന രാജേഷ് , സുജ ലോനപ്പൻ, മാലിനി കുറുപ്പ് , ബെൻസി ബെന്നി, കണയന്നൂർ താലൂക്ക് യൂണിയൻ സെക്രട്ടറി എം.കെ.മോഹൻകുമാർ, ജയൻ പാലായിൽ, എൻ.കെ. കൃപമേനോൻ, കടവന്ത്ര കരയോഗം സെക്രട്ടറി എൻ. പി. അനിൽകുമാർ, ട്രഷറർ സി.എൻ. മുരളീധരൻ എന്നിവർ പ്രസംഗിക്കും.
രത്‌നമ്മ ഹരിദാസിന് ഗൃഹോപകരണങ്ങൾ വാങ്ങാനുള്ള തുക കരയോഗം പ്രസിഡന്റ് മധുഎടനാട്ട് നൽകും.